March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കഴിഞ്ഞ ആഴ്ച കുവൈറ്റിൽ 1,179 ട്രാഫിക് അപകടങ്ങൾ

കുവൈറ്റ് സിറ്റി: കഴിഞ്ഞ ആഴ്ച രാജ്യത്ത് 1,179 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 180 പേർക്ക് പരിക്കേറ്റു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെ നടത്തിയ പരിശോധനയിൽ 31,395 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഫർവാനിയയിൽ 6,472 നിയമലംഘനങ്ങളാണ് ഏറ്റവും കൂടുതലും, ക്യാപിറ്റൽ, അഹ്മദി, ജഹ്‌റ, ഹവല്ലി, മുബാറക് അൽ-കബീർ എന്നിവിടങ്ങളിലും നിരവധി കേസുകൾ രേഖപ്പെടുത്തി.

ഇതേ കാലയളവിൽ 79 പ്രായപൂർത്തിയാകാത്തവരെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പിടികൂടി. 2,042 റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിൽ 29 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പിടിച്ചെടുത്തു. 65 പേരെ ട്രാഫിക് സ്റ്റേഷനുകളിൽ തടഞ്ഞുവെച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി 66 പേരെ വിവിധ കുറ്റങ്ങൾക്കായി അറസ്റ്റ് ചെയ്തതായും, ഇതിൽ 126 പ്രവാസികൾ കാലഹരണപ്പെട്ട താമസാനുമതിയുമായി പിടിയിലായതായും അധികൃതർ വ്യക്തമാക്കി.

error: Content is protected !!