കുവൈറ്റ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ പ്രശസ്ത ഗായകൻ താജുദ്ദീൻ വാടകരക്കു വടകര സൗഹൃദ കൂട്ടായ്മയായ “ഒരുമ വടകര” യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഇശ്ബിലിയയിൽ വച്ചുനടന്ന ചടങ്ങിൽ ഒരുമ പ്രസിഡന്റ് നിസാർ വലിയകത്തു അധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര പരിപാടി ഉൽഘടനം ചെയ്തു.
ജന്മനാടിൻ്റെ നാമം ലോകത്തോളം പ്രശസ്തിയിലേക്കെത്തിച്ച താജുദ്ദീൻ ഉന്നതങ്ങൾ കീഴടക്കുമ്പോഴും വിനയവും ലാളിത്യവും കൈവെടിയുന്നില്ല എന്നതാണ് ഏറ്റവും വലിയ മഹത്വം. നാടിനോടും നാട്ടുകാരോടും എപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താജുദ്ധീൻ വാടകരുടെ അഭിമാനമാണെന്നു ആശംസകലർപ്പിച്ചുകൊണ്ടു സംസാരിച്ചവർ പറഞ്ഞു.
സിദ്ദീഖ് വലിയകത്തു സംഘടയുടെ ഉപഹാരം നൽകി. താരിഖ്, ഷംസു MM ആശംസകൾ നേർന്നു സംസാരിച്ചു. സലിം കോട്ടയിൽ, ഷംസീർ മുക്കോലയ്ക്കൽ, ജാസിം സിദ്ദീഖ് പരിപാടി ഏകോപനം നടത്തി.
MM നൗഫൽ സ്വാഗതം പറഞ്ഞ ചടങ്ങിന് അസ്ലം നടക്കൽ നന്ദി രേഖപ്പെടുത്തി.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ പ്രശസ്ത ഗായകൻ താജുദ്ദീൻ വാടകരക്കു വടകര സൗഹൃദ കൂട്ടായ്മയായ “ഒരുമ വടകര” യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;