കുവൈറ്റ് സിറ്റി: ട്രാഫിക് വിഭാഗം അറിയിച്ചതിൽ പ്രകാരം, ഇനി മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രാഫിക് നിയമലംഘന വീഡിയോകളും പൊതുവഴികളിലെ സർവെയ്ലൻസ് ക്യാമറ ദൃശ്യങ്ങളും ചേർത്ത് പരിശോധന നടത്തുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. വാഹനം തിരിച്ചറിഞ്ഞാൽ ഉടമയെ വിളിപ്പിക്കുകയും, നടപടികൾ സ്വീകരിക്കാത്തപക്ഷം കേസ് നേരിട്ട് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം എട്ട് വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിച്ചതായി കണ്ടെത്തി. മറ്റുവാഹനങ്ങളെ പിന്തുടർന്ന് ഭീഷണിപ്പെടുത്തൽ, അതിവേഗത്തിൽ ഓവർടേക്ക് ചെയ്ത് മുന്നിൽ വന്ന് വേഗം കുറച്ച് തടസ്സപ്പെടുത്തൽ, ഹൈവേയിൽ എതിർദിശയിൽ വാഹനം ഓടിക്കൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ട്രാഫിക് വകുപ്പ് കൂട്ടിച്ചേർത്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്