April 23, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇൻഫോക് ഫർവാനിയ റീജിയൺ “മെസ്മരിസ 2025” സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ഫർവാനിയ റീജണൽ വാർഷിക പരിപാടിയായ മെസ്മരിസ 2025, നവംബർ 29ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഇൻഫോക് ഫർവാനിയ റീജണൽ കൺവീനർ മജോ മാത്യു അധ്യക്ഷത വഹിച്ച സംസ്കാരിക സമ്മേളനം ഫർവാനിയ റീജണൽ മേട്രൺ (പി.എച്ച്.സി) ബഷയർ മെൽഫെ ഫലാഹ് അൽ റഷീദി ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, വൈസ് പ്രസിഡണ്ട് നിസി മാത്യു, കോർ കമ്മിറ്റി അംഗം സുബിൻ രാജു, ഫർവാനിയ റീജണൽ ട്രഷറർ സാൽവിൻ പോൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് മാർക്കറ്റിംഗ് മാനേജർ ഹർഷൽ ഹംസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫർവാനിയ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഹെഡ് നേഴ്സുമാർ, ഇൻഫോക് കോർ കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, മറ്റ് റീജണൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ദീർഘ കാലം മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഫർവാനിയ റീജണിലെ സീനിയർ നഴ്സുമാരെ ആദരിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ ഇൻഫോക് ഫർവാനിയ റീജണൽ അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകുകയും ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ ഇൻഫോക് ഫർവാനിയ റീജണൽ സെക്രട്ടറി വയലറ്റ് ജോൺ സ്വാഗതവും പ്രോഗ്രാം ജോ. കൺവീനർ അഞ്ജലി സജി ബാബു നന്ദിയും പറഞ്ഞു.

ഇൻഫോക് ഫർവാനിയ റീജണൽ ജോ. കൺവീനർ അനിൽ സൈമൺ, ജോ. സെക്രട്ടറി ഷിജു മാണിക്കോത്ത്, ഷഫീഖ് പി. എച്, അനുജിത്ത് എം.സി, ഷമിന നവാസ്, നൗഫൽ കരീം, ജിജോമോൾ തോമസ്, ജോമോൻ തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.

തുടർന്ന് യെസ് ബാൻഡ് ബാൻഡും ഡ്രീം ക്യാച്ചേഴ്സ് ഡാൻസ് അക്കാഡമിയും ഇൻഫോക് ഫർവാനിയ റിജിയൺ അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത-നൃത്ത കലാപരിപാടികൾ ശ്രദ്ധേയമായി. മഹാലക്ഷ്മിയും അഞ്ജലി വിവേകും അവതാരകരായ മെസ്മരിസ 2025
അവിസ്മരണീയമായ സായാഹ്നമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

error: Content is protected !!