കുവൈറ്റ് : ആഗോള യോഗ ദിനത്തോടനുബന്ധിച്ചു സേവാദർശൻ കുവൈറ്റും രാജ്യത്തെ മറ്റു പ്രബല യോഗസെന്ററുകളുടെയും സംയുക്ത നേതൃതത്തിൽ 2020 ജൂൺ 19 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ യോഗ പ്രദർശനവും ക്‌ളാസുകളും സംഘടിപ്പിക്കുന്നു.
കുവൈറ്റിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന യോഗ പരിശീലകർ 2 മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കും. യോഗ അഭ്യാസവും നിത്യജീവിതത്തിൽ യോഗയുടെ പ്രയോജനത്തെ ക്കുറിച്ചും ഉള്ള ക്ലാസുകളും തദവസരത്തിൽ എടുക്കുന്നു.
മുൻകൂട്ടിഉള്ള രെജിസ്ട്രേഷൻ നടത്തുന്നവർക്ക് zoom plat form /ഫേസ്ബുക് പേജിലൂടെ ഈ പരിപാടിയിൽ പങ്കെടുക്കാം. സേവാദർശൻ -കുവൈറ്റ്, അമ്മ കുവൈറ്റ്, ആർട്ട് ഓഫ് ലിവിംഗ്, ഹാർമണി ഹൌസ്, ഹാർട്ട്ഫുൽനെസ്സ്, യോഗരീഷി സായി ബാംഗ്ലൂർ, വിവേകാനന്ദ യോഗ ഗ്ലോബൽ -തിരുവനന്തപുരം, ബാല ദർശൻ -കുവൈറ്റ്, ഡിലൈറ്റ്സ് മ്യൂസിക്, ലെയ്ൻ -അൽ -ഗുസൈൻ -കുവൈറ്റ്, സംസ്‌കൃത ഭാരതി -കുവൈറ്റ്, എന്നി സംഘടനകൾ പങ്കടുക്കുന്നു.
രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
97983563, 99729076 ഈ നമ്പറുകളിൽ ബന്ധപ്പെടുക.
ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സേവാദർശൻ -കുവൈറ്റ് പ്രസിഡന്റ് T.R.സഞ്ജു രാജ്, co-ഓർഡിനേറ്റർ രൂപേഷ് R.എന്നിവർ നടത്തിയ വാർത്താക്കുറിപ്പിൽ അറിയിച്ചു .








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ