Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈറ്റ് സാധാരണനിലയിലേക്ക് മടങ്ങി വരുന്നു.
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ ഉണ്ടായിരുന്ന വ്യാപാര നിയന്ത്രണം നീക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു . എന്നാൽ, കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് വർക്ക് മാത്രമേ വാണിജ്യ സമുച്ചയങ്ങൾ പ്രവേശനം അനുവദിക്കുകയുള്ളൂ.
സെപ്റ്റംബർ ഒന്നുമുതൽ വലിയ ഒത്തുകൂടലുകൾ ഒഴികെ മുഴുവൻ ആക്ടിവിറ്റികൾക്കും അനുമതിയുണ്ടാകും. യോഗങ്ങൾ, സോഷ്യൽ ഇവന്ററുകൾ, കുട്ടികളുടെ ആക്ടിവിറ്റികൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണങ്ങളോടെ
അനുമതിയുണ്ടാകും. കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് വരുന്നതിന്റെ പ്രത്യക്ഷമായ അടയാളങ്ങളിലൊന്നാകുമിത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ