Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിൽ ഒരുമാസത്തിനകം എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകും. റജിസ്റ്റർ ചെയ്ത എല്ലാവർക്കും ഒരുമാസത്തിനകം വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
75 ശതമാനത്തോളം ആളുകൾ ഇതിനകം വാക്സിൻ സ്വീകരിച്ചു. രണ്ടാം ഡോസ് നേരത്തെ അപ്പോയിൻമെന്റ് നൽകിയ തീയതിയിൽനിന്ന്
നേരത്തെയാക്കാനും ശ്രമിക്കുന്നു. അതനുസരിച്ച് പുതുക്കിയ അപ്പോയിൻമെന്റ് തീയതി മൊബൈൽ ഫോണിലേക്ക് അയച്ചുതുടങ്ങി.
ഒരു ദിവസം ഒരുലക്ഷത്തിലധികം പേർക്ക് കുത്തിവെപ്പെടുക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.
പരമാവധി ആളുകൾക്ക് വേഗത്തിൽ കുത്തിവെപ്പെടുത്ത് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികൾ കുവൈത്ത് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം
വ്യക്തമാക്കി.നവംബർ അവസാനത്തോടെ വാക്സിൻ എടുക്കേണ്ടതായ മുഴുവൻ
പേർക്കും രണ്ടു ഡോസും നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ