Times of Kuwait
കുവൈത്ത് സിറ്റി : നീണ്ട അനിശ്ചിതത്വത്തിന് ശേഷം കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു . ഇന്ന് രാവിലെ കുവൈറ്റിൽ നിന്നും രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറന്നത്.
രാവിലെ 9 30 ന് ആദ്യ വിമാനം ജസീറ എയർവെയ്സിന്റെ ജെ91421 വിജയവാഡയിലേക്ക് ആണ് പുറപ്പെട്ടത്. ഇതിൽ 162 യാത്രക്കാരാണ് ഉണ്ടായിരുന്നത് . തുടർന്ന് 10 മണിക്ക് കുവൈത്ത് എയർവെയ്സ് കെ.യു.1381 വിമാനം 322 യാത്രക്കാരുമായി ദില്ലിയിലേക്ക് യാത്ര ആരംഭിച്ചു.
നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ ആണ് ദിനംപ്രതി ആയിരം യാത്രക്കാരുമായി വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര തിരിക്കുന്നത്.
കുവൈറ്റിലെയും ഇന്ത്യയിലെയും ഡി.ജി.സി.എ
അധികൃതർ കഴിഞ്ഞ രണ്ട് ആഴ്ചകകളിലായി
നടത്തിയ ചർച്ചയെ തുടർന്നാണ് സർവീസുകൾ
പുനരാരംഭിച്ചത്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ