| നടൻ സഅദ് അൽ ഫറാജ് ഫിലിം ഫെസ്റ്റിവൽ മേളയുടെ അംബാസഡർ. ന്യൂ കുവൈത്ത് ഫിലിം ഫെസ്റ്റിവൽ മേയ് 25 മുതൽ 27 വരെ നടക്കും. മേയ് പത്തുവരെ മേളയിലേക്ക് ചലച്ചിത്രങ്ങൾ സമർപ്പിക്കാം. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ വഴിയാകും സിനിമ പ്രദർശനവും മറ്റു പരിപാടികളും. യുവ ചലച്ചിത്രകാരന്മാർക്ക് പ്രോത്സാഹനം നൽകുന്ന പരിപാടികളും പ്രത്യേക പുരസ്കാരങ്ങളും മേളയുടെ ഭാഗമാക്കിയിട്ടുണ്ടെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ സായിഗ് പറഞ്ഞുഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെൻററി എന്നിവയിലും മത്സരമുണ്ടാകും. ഒാപൺ ഫോറവും വെബിനാറുകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ‘ദി ആർട്ടിസ്റ്റ് ആൻഡ് മീഡിയ സിൻഡിക്കേറ്റ് കുവൈത്ത്’ മേധാവി നബീൽ അൽ ഫൈലകാവി അറിയിച്ചു. മുതിർന്ന കുവൈത്തി നടൻ സഅദ് അൽ ഫറാജ് ആണ് ഇത്തവണത്തെ മേളയുടെ അംബാസഡർ. അഭിനയ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള സഅദ് അൽ ഫറാജിെൻറ പിന്തുണയും സാന്നിധ്യവും ന്യൂ കുവൈത്ത് ഫിലിം ഫെസ്റ്റിവലിെൻറ പ്രചാരം വർധിപ്പിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. |





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു