കുവൈറ്റിൽ ഓണാഘോഷങ്ങൾക്ക് നിറംപകർന്ന് ലുലു ഹൈപ്പർ മാർക്കറ്റ് , ഓണാഘോഷത്തിൻറെ ഭാഗമായി തുടങ്ങിയിരിന്ന ഓണച്ചന്ത മലയാളികൾക്ക് മറ്റൊരു അനുഭവമായി , വ്യാഴാഴ്ച തുടങ്ങിയ ഓണച്ചന്ത സെപ്റ്റംബർ 17 വരെ നീളം , അൽറായ് ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ വിവിധ സാംസ്കാരിക പരിപാടികളും പായസമേള ,പൂക്കളമത്സരം, ക്വിസ് , എത്നിക് വെയർ ഫാഷൻ ഷോ ,വടം വലി എന്നിവയും നടന്നു , മാവേലിയും ചെണ്ടമേളവും പുലികളിയും ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം, പ്രമോഷന്റെ ഭാഗമായി ഔട്ട്ലെറ്റിൽ നിന്നും 21 കൂട്ടങ്ങളോട് കൂടിയ ഓണസദ്യയും പതിനാല് തരം പായസവും മികച്ച വിലക്കുറവിൽ ലഭ്യമായിരുന്നു , പഴം, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ ,സാരികൾ , ചുരിദാറുകൾ ഓണം വസ്ത്ര ശേഖരം എന്നിവ ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാകുമെന്നും പ്രതിനിധികൾ അറിയിച്ചു
കുവൈറ്റിൽ ഓണാഘോഷങ്ങൾക്ക് നിറം പകർന്ന് ലുലു ഹൈപ്പർ മാർക്കറ്റ്





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി