Times of Kuwait
കുവൈത്ത് സിറ്റി : പ്രവാസികൾക്ക് ഏറെ ആശ്വാസം ആയി ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം. വാക്സിൻ സ്വീകരിച്ചവർക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രവേശനാനുമതി നൽകുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ, കുവൈത്ത് അംഗീകരിച്ച വാഗ്ദാനങ്ങളായ ഫൈസർ, ഓക്സ്ഫോർഡ് അസ്ട്രസെനിക്ക, മോഡേണ, ജോൺസൺ & ജോൺസൺ എന്നിവയിലേതെങ്കിലും സ്വീകരിച്ച വർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
യാത്രയ്ക്കുമുമ്പ് പി സി ആർ ടെസ്റ്റ്നിർബന്ധമായും ചെയ്തിരിക്കണം. നീണ്ട കാത്തിരിപ്പിനു ശേഷം ആണ് പ്രവാസികൾക്ക് അനുമതി നൽകുന്നത്. വാക്സിൻ സ്വീകരിച്ച് പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശന അനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഒട്ടേറെ ആക്ടിവിസ്റ്റുകൾ ആവശ്യമുന്നയിച്ചിരുന്നു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്