കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇല്യാസ് മൗലവി ഉത്ഘാടനം നിര്‍വഹിച്ചു
കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ബോധന പ്രഭാഷണം നടത്തി. നിഷ്കളങ്കത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് പ്രവാസികളടക്കമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ വിഷയങ്ങളില്‍ കൂടുതല്‍ ജാഗരൂഗരാകണം. അമിതമായ സ്നേഹ പ്രകടനത്തിന്റെ ഭാഗമായി കൂടുതല്‍ പണവും, സ്വാതന്ത്ര്യവും, മറ്റു സൗകര്യങ്ങളും നല്കി അവരുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിക്കാതിരിക്കുന്നത് അപകടകരമാണ്.
തുറന്ന സമീപനത്തോടെ മക്കളുടെ മനസ്സില്‍ സ്ഥാനം നേടിയെടുക്കാനും അവരില്‍ സ്വാധീനം ചെലുത്താനും നമുക്ക് കഴിയണം. അവരുടെ കൂട്ടുകെട്ടുകളെ കുറിച്ച് അന്വേഷിച്ചറിയാനും, സംസാരിക്കാനും പ്രവാസികളായ രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കുവൈത്ത് കെ.എം.സി.സി ജഃസെക്രട്ടറി അബ്ദുറസാഖ് പേരാമ്പ്ര, കെ.കെ.എം.എ വൈസ് പ്രസിഡണ്ട് എ.വി മുസ്തഫ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി നന്ദിയും പറഞ്ഞു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ