കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) സപ്തതി ആഘോഷങ്ങളുടെ സമാപനസമ്മേളനം പത്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു.ജനുവരി 5 നു കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന സമാപന ചടങ്ങിൽ പ്രസിഡൻറ് റെജി റ്റി. സഖറിയായുടെ അധ്യക്ഷത വഹിച്ചു , റൈറ്റ് റവ.ഡോക്ടർ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, റൈറ്റ് റവ. ഡോക്ടർ എബ്രഹാം ചാക്കോ, റവ ഇമ്മാനുവൽ ബെന്യാമിൻ ഗരീബ് ,സെക്രട്ടറി സജു വി. തോമസ്, ജനറൽ കൺവീനർ റോയി കെ. യോഹന്നാൻ , ഫാ.ജോൺ ജേക്കബ്, റവ.എ.റ്റി സ്കറിയാ , അജേഷ് മാത്യു, ഷിബു വി .സാം, പാസ്റ്റർ ജെറാൾഡ് ഗോൾബിക്ക് , റെജു ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.


ജോൺ എം. ജോൺ ,ജോസഫ് എം.പി.,ജോർജ് വർഗിസ്, ഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് ബിസിനസ് ഹെഡ് നിക്സൺ ജോർജ് , ജോർജ്ജ് വർഗ്ഗീസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.



മലയാളം, അറബിക് ഗാനാലാപനവും ചരിത്ര പ്രദർശനവും, കുട്ടികളുടെ പ്രത്യേക പരിപാടികളും നടന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ