March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും

ദിവസങ്ങൾ നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തിനു ശേഷം വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് ഇസ്രായേൽ സമ്മതിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ഔദ്യോഗിക പോസ്റ്റിലും വ്യക്തമാക്കി .

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഖത്തറിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനം. അതേസമയം യുഎസ് താവളത്തിന് നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല ,

error: Content is protected !!