കുവൈറ്റ് സിറ്റി : അമീർ ഷെയ്‌ഖ് സബാഹ് അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ ദീപ്ത സ്മരണയ്ക്ക് മുൻപിൽ പ്രണമിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. 10 ലക്ഷത്തോളം വരുന്ന കുവൈത്തിലെ ഇന്ത്യൻ സമൂഹം ആണ് തങ്ങളെ കരുതുകയും സ്നേഹിക്കുകയും ചെയ്ത ആ മഹാനായ ഭരണാധികാരിയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചത്.
കുവൈത്തിലെ ഇന്ത്യൻ എംബസി യുടെ നേതൃത്വത്തിൽ നടന്ന ദുഃഖാചരണതിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകി. എംബസി ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പങ്കുചേർന്നു. ഇന്ത്യൻ എംബസിക്ക് മുൻപിലെ ദേശീയപതാക പകുതി താഴ്ത്തികെട്ടുകയും രാവിലെ 11 മണി മുതൽ രണ്ട് മിനുട്ട് നേരത്തേക്ക് നിശബ്ദ പ്രാർത്ഥന നടത്തുകയും ചെയ്തു.
10 ലക്ഷത്തോളം വരുന്ന കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർ ദുഃഖാചരണതിൽ പങ്കുചേർന്നു. ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരം ജോലിസ്ഥലങ്ങളിലും വീടുകളിലും രാവിലെ 11 മണി മുതൽ 2 മിനിട്ട് മൗന പ്രാർത്ഥനയിൽ എല്ലാ ഇന്ത്യക്കാരും പങ്കുചേർന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് ഇന്ത്യയിലെമ്പാടും ഔദ്യോഗിക ദുഃഖാചരണം നടത്തിയിരുന്നു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ