കുവൈറ്റ് : മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ബസേലിയോ 2023-24-ന്റെ ഉത്ഘാടനം മലങ്കര സഭയുടെ ബാംഗ്ളൂർ ഭദ്രാസനാധിപനും തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. എബ്രഹാം മാർ സെറാഫിം നിർവഹിച്ചു.

മലങ്കര സഭയുടെ മൂന്നാമത് കാതോലിക്കായും, മാർ ബസേലിയോസ് മൂവ്മെന്റിന്റെ കാവൽ പിതാവുമായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 59-ാം ഓർമ്മപ്പെരുന്നാളിനോടും,പ്രസ്ഥാനത്തിന്റെ 49-ാംവാർഷികത്തോടുമനുബന്ധിച്ച് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിൽ നടന്ന കുടുംബസംഗമത്തിനു കുവൈറ്റ് മഹാ ഇടവകയുടെ വികാരിയും മാർ ബസേലിയോസ് മൂവ്മെന്റിന്റെ പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ