ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് വാക്‌സിനേഷൻ സെന്റർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. സ്വദേശികളുടെയും വിദേശികളുടെയും വൻ തിരക്ക് ആണ് ഇപ്പൊൾ വാക്സിൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്.
ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് ഇതു വരെ 400,000 പേരോളം വാക്സിൻ സ്വീകരിച്ചു. കൊറോണ വൈറസ് അണുബാധയുടെ അപകടസാധ്യതയിൽ നിന്ന് ഒഴിവാകാൻ വാക്സിൻ അത്യന്താപേക്ഷിതം ആണെന്ന് അധികൃതർ അറിയിച്ചു.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി