ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ ഖാലിദ് അൽ-സയീദിന് കൊവിഡ് സ്ഥിരീകരിച്ചു.
പതിവ് പരിശോധനകളുടെ ഭാഗമായി ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗ ബാധ സ്ഥിരീകരിച്ചത് എന്ന് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
നിലവിൽ ഹോം ക്വാരന്റൈനിൽ അദ്ദേഹം തുടരുമെങ്കിലും ആരോഗ്യവകുപ്പിന്റെ അവശ്യ ചുമതലകൾ ഓൺലൈനായി അദ്ദേഹം നിർവഹിക്കും. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ആരോഗ്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റടുത്തത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ