കുവൈത്ത് സിറ്റി :കുവൈത്തിൽ കഴിഞ്ഞ 90 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണു കഴിഞ്ഞ ദിവസം രാജ്യത്ത് അനുഭവപ്പെട്ടത് എന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
1931 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത് 3.8 ഡിഗ്രിയിൽ കൂടുതൽ തീവ്രതയുള്ള 25 ഭൂചലനങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.28 നാണു 5.ഡിഗ്രീ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 1931 ലും 1993 ലുമാണു കഴിഞ്ഞ 90 വർഷത്തിനിടയിലെ ഏറ്റവും തീവ്രതയുള്ള മറ്റു 2 ഭൂചലനങ്ങൾ രാജ്യത്ത് ഉണ്ടായത്. 4.8 ഡിഗ്രീ തീവ്രതയിലാണു ഈ രണ്ട് ഭൂചലനങ്ങളും ഉണ്ടായത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ