Times of Kuwait
കുവൈത്ത് സിറ്റി : നീണ്ട അനിശ്ചിതത്വത്തിന് ശേഷം കുവൈത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു . ഇന്ന് വൈകിട്ട് 6 15ന് കുവൈറ്റിൽ നിന്നും സ്വകാര്യ ട്രാവൽ ഏജൻസി ചാർട്ട് ചെയ്ത ‘ ഗോ എയർ ‘ ജി 8-7427 വിമാനം ആണ് കൊച്ചിയിലേക്ക് പറന്നത്.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് കേരളത്തിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചത്. വന്ദേഭാരത് മിഷനിൽ യാത്രാ വിമാനങ്ങൾ അനുവദിച്ചിരുന്നെങ്കിലും ഏകദേശം ഒരു മാസമായി ഇന്ത്യയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു.
നേരത്തെ നാട്ടിലേക്ക് യാത്ര ചെയ്യുവാൻ എല്ലാ ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും വിമാന സർവീസുകൾ പെട്ടെന്ന് നിർത്തലാക്കിയത് മൂലം പലരുടെയും യാത്രാ മുടങ്ങിയിരുന്നു.
കുവൈറ്റിലെയും ഇന്ത്യയിലെയും ഡി.ജി.സി.എ
അധികൃതർ കഴിഞ്ഞ രണ്ട് ആഴ്ചകകളിലായി
നടത്തിയ ചർച്ചയെ തുടർന്നാണ് സർവീസുകൾ
പുനരാരംഭിച്ചത്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ