Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കൊവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയത് 2,80,000 വിദേശികള്‍. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം സ്വന്തം നാടുകളില്‍ കുടുങ്ങിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡിന് മുമ്പ് നാട്ടില്‍ അവധിക്ക് പോയവരും കൊവിഡ് കാലത്ത് വിവിധ സമയങ്ങളിലായി നാട്ടിലെത്തിയവരും ഇതില്‍പ്പെടുന്നു. യഥാസമയം പുതുക്കാത്തതിനാല്‍ രണ്ടര ലക്ഷത്തോളം വിദേശികളുടെ താമസാനുമതി കാലാവധി കഴിഞ്ഞതായും താമസകാര്യ വകുപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ