Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനങ്ങൾ വ്യാഴാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) ഇന്ന് പുറത്തിറക്കിയ 32/2021 സർക്കുലർ പ്രകാരം ആണ് ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് അനുമതി ആയത്.
ഒന്നര വർഷത്തിലധികം നീണ്ട ഇടവേളയ്ക്കും അനിശ്ചിതത്വത്തിനും ശേഷമാണ് ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത്. ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയുമായുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ സർക്കുലർ പുറപ്പെടുവിച്ചതിന് ശേഷം, വ്യാഴാഴ്ച ഈജിപ്തിൽ നിന്നുള്ള ആദ്യ വിമാനവും അതിനുശേഷം ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങളും എത്തുമെന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ