Times of Kuwait
കുവൈറ്റ് സിറ്റി :കോവിഡ് ബാധിച്ച ടാക്സി ഡ്രൈവർ കുവൈത്തിൽ അന്തരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ കുഴി വിട്ടിൽ പരേതനായ ശങ്കര൯ മക൯ രാധാകൃഷ്ണ൯ (41)ആണ് കുവൈറ്റിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ അന്തരിച്ചത്. ആഗസ്റ്റ് അവസാന വാരം മുതൽ ചികിത്സയിലായിരുന്നു.
സെപതംബർ 1 മുതൽ മുബാറക് അൽ കബീർ ആശൂപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ 14 ദിവസമായി എെ സി യൂവിൽ വെന്റിലേറ്റർ സഹായത്തിൽ ആയിരുന്നു . ഇന്നലെ നില മെച്ചപ്പെട്ടെങ്കിലും ഇന്ന് പുലർച്ചെ 6 ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ ഷെറി൯ മാത്യൂവും, മകൾ റി൯സിയ രാധാകൃഷ്ണനും കുവൈറ്റിലുണ്ട്.
അമ്മ രാധാമ്മ, സഹോദര൯ ഹരിദാസ൯, സഹോദരി ഒാമന.
മൃതശരീരം ‘യാത്രാ കുവൈത്തി’ന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം രാവിലെ 10:30 ന് സുലബിക്കാത്ത് സെമിത്തേരിയിൽ സംസ്കരിച്ചു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ