വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും, ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “ഞങ്ങൾ ക്വാറന്റൈനിലാണ്. പെട്ടെന്ന് തന്നെ അസുഖം ഭേദമായി തിരിച്ചുവരും. നമ്മൾ ഇതിനെ ഒറ്റക്കെട്ടായി നേരിടും” ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ട്രംപിന്റെ ഉപദേശക ഹോപ്പ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ താനും ഭാര്യയും നിരീക്ഷണത്തിൽ കഴിയുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച ഹിക്‌സും പ്രെസിഡന്റും ഒരുമിച്ച് യാത്ര ചെയ്തിരുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ആദ്യ സംവാദത്തിന് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ