TIMES OF KUWAIT
കുവൈറ്റ് : മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് മേഖലയിൽ പാചകവാതകത്തിന്റെ കരിഞ്ചന്ത വിൽപ്പന നടത്തിയ 150 പേർ പൊലീസ് പിടിയിൽ. ലോക്ക് ഡൗണിന് പ്രഖ്യാപിച്ചതിനുശേഷം അബ്ബാസിയ ഉൾപ്പെടുന്ന മേഖലയിൽ പാചകവാതകക്ഷാമം രൂക്ഷം ആയിരുന്നു. ഒരു സിലിണ്ടറിന് 8 ദിനാർ വരെ ഈടാക്കി കരിഞ്ചന്ത വിൽപ്പന മേഖലയിൽ സജീവമായിരുന്നു.
എന്നാൽ വിതരണം തുടങ്ങി നിമിഷങ്ങൾക്കകം 6000 ഗ്യാസ് സിലണ്ടറുകൾ തീർന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ സുരക്ഷാ സേനയുമായി ഏകോപിപ്പിച്ച് നടന്ന തിരച്ചലിൽ ഗ്യാസ് സിലിണ്ടര്‍ വില്‍ക്കുന്ന കരിഞ്ചന്ത വിൽപനക്കാരെ ആരെ കണ്ടെത്തിയെന്ന് ജലീബ് അൽ ഷുയഖ് സഹകരണ സൊസൈറ്റി ഡയറക്ടർ അലി ഹസ്സൻ അറിയിച്ചു .
സാധാരണ തൊഴിലാളികളെ ഉപയോഗിച്ച് 750 ഫിൽസിന് ഗ്യാസ് സ്റ്റേഷനുകൾ നിന്ന് സിലിണ്ടറുകൾ വാങ്ങുകയും അവ 8 ദിനാറിന് വരെ മറിച്ച് വിൽക്കുകയും ആയിരുന്നു.
ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ബ്രിഗേഡിയർ ജനറൽ അബ്ദുല്ല സഫ റെയ്ഡിന് നേതൃത്വം നല്കി








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ