കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്തും സംയുക്തമായി സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ വച്ച് 2020 സെപ്തംബർ 25 വെള്ളിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ “സുകൃതം 2020” എന്ന പേരീൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികളൊഴിവാക്കിയാണ് കെഇഎ രക്തദാനക്യാമ്പിൽ സഹകരിക്കുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തികച്ചും സുരക്ഷിതമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
നിലവിലെ സാഹചര്യത്തിൽ കുവൈത്തിലെ ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന രക്തദൌർലഭ്യം നേരിടുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശം.
ക്യാമ്പിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ 69997588/ 6707 1000 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ