കുവൈത്ത് സിറ്റി: ആതുര ശുശ്രൂഷ രംഗത്തെ പ്രമുഖരായ ബദർ അൽ സമാ മെഡിക്കൽ സെന്ററർ ഫർവ്വാനിയയിൽ ഓണാഘോഷം സംഘടിപ്പിച്ചു . ആഘോഷ പരിപാടികൾ ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.പൂക്കളവും വൈവിധ്യങ്ങളായ കലാ പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.


ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ് പരിപാടിയിൽ സ്വാഗതം ആശംസിച്ചു. കേരളത്തിന്റെ തനത് നൃത്തരൂപങ്ങളിൽ ഒന്നായ തിരുവാതിരക്കളി ചടങ്ങിൽ ഏറെ ആകർഷണം നേടി.തുടർന്ന് ഓണത്തിന്റെ പ്രസക്തിയെ കുറിച്ച് ജീവനക്കാർ അവതരിപ്പിച്ച നാടകവും അരങ്ങേറി.വടം വലി, നാരങ്ങ് സ്പൂൺ റേസ്, തുടങ്ങിയ വിവിധങ്ങളായ കലാ കായിക പരിപാടികളും അവതരിക്കപ്പെട്ടു. ഡോ. രാജശേഖരൻ (യൂറോളജിസ്റ്റ്), അഷ്റഫ് ആയൂർ (പ്രൊമോട്ടർ) എന്നിവർ ജീവനക്കാർക്ക് ഓണസന്ദേശം കൈമാറി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ