ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ സമുചിതമായ രീതിയിൽ വിഷു ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന ആഘോഷം “വിഷു 2023” രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്‌ഘാടനം ചെയ്തു.
“വിഷു 2023” ജനറൽ കൺവീനർ ഷാജി .കെ .വി സ്വാഗതം ആശംസിച്ചു തുടങ്ങിയ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് നജീബ്.പി .വി അദ്ധ്യക്ഷം വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മനോജ് കുമാർ കാപ്പാട് വിഷു സന്ദേശം നൽകുകയും, ഷാഹുൽ ബേപ്പൂർ മാമുക്കോയ അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അസോസിയേഷൻ രക്ഷാധികാരി രാഗേഷ് പറമ്പത്ത് , മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ്, സെക്രട്ടറി രേഖ.ടി .എസ്, തുടങ്ങിയവർ സംസാരിച്ചു. കൂടാതെ മഹിളാവേദി പുതുതായി തിരഞ്ഞെടുത്ത മറ്റു ഭാരവാഹികളായ മിസ്‌ന ഫൈസൽ (ട്രഷറർ), സഫൈജ നിഹാസ് (വൈസ് പ്രസിഡന്റ ) ഫിനു ജാവേദ് (ജോയിൻ സെക്രട്ടറി) എന്നിവരെ വേദിയിൽ പരിചയപ്പെടുത്തി ട്രെഷറർ സന്തോഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് ഫൈസൽ കാപ്പുങ്കര യുടെ നേതൃത്തത്തിൽ ബാലവേദി മെമ്പർമാരും അസോസിയേഷൻ മെമ്പർമാരും അവതരിപ്പിച്ച നിരവധി പരിപാടികൾ അരങ്ങേറി. ഗ്രൂപ്പ് ഡാൻസ്, ഗാനങ്ങൾ സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ വിഷു ആഘോഷം ആസ്വാദ്യകരമാക്കി.
വേദിയുടെ മുൻപിൽ ബിജു ഗോപാലൻ തയ്യാറാക്കിയ, മനോഹരമായ വിഷുക്കണി കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദകരമായ അനുഭവം പ്രദാനം ചെയ്തു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അബ്ബാസിയ ഏരിയ മെമ്പർ ശങ്കരൻ മേപ്പള്ളി താഴയെ ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകുകയും അസോസിയേഷന്റെ ഉപഹാരം നൽകുകയും ചെയ്തു
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.