June 7, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇൻ്റർനാഷണൽ ആർട്ട് സ്പേയ്സ് കുവൈറ്റ് (InAsk) സംഘടിപ്പിച്ച വാട്ടർ കളർ പോട്രേറ്റ് വർക്ക് ഷോപ്പ് ശ്രദ്ധേയമായി.

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വച്ച് മെയ് 23 ന് നടത്തപ്പെട്ട ചിത്രരചനാ പഠനകളരി പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദവും പ്രചോദനവുമായി. ആർട്ടിസ്റ്റ് റിനു ശോഭാസ് ആണ് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ക്ലാസ്സ് എടുത്തത്.

ചിത്രകലയുടെ പ്രസക്തിയും വിവിധ കലാകാരന്മാരുടെ വ്യത്യസ്തമായ ശൈലികളും, അറിവുകളും,സാങ്കേതികമായ നുറുങ്ങ് വിദ്യകളും മറ്റുള്ളവർക്ക് കൂടി പങ്ക് വെയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇത്തരം ചിത്രകലാ ക്യാമ്പുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതെന്ന് ഇനാസ്ക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ കലാകാരന്മാരെ ഈ രംഗത്തേക്ക് കൊണ്ടുവരികയും അവർക്ക് വേണ്ട ആത്മവിശ്വാസം പകർന്നു നല്കുകയും ചെയ്യുക എന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘടനാ ഭാരവാഹികൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

എല്ലാ മാസവും വിവിധ ചിത്രകലാ വിഷയങ്ങളെ ആസ്പദമാക്കി InASK ശില്പശാലകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പോട്രേറ്റ് വർക്ക്ഷോപ്പിന് ആർട്ടീസ്റ്റ്മാരായ സുനിൽ കുളനട, ഹരി ചെങ്ങന്നൂർ , ശ്രീകുമാർ വല്ലന എന്നിവർ നേതൃത്വം നൽകി.

error: Content is protected !!