April 29, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്‌നിക് സംഘടിപ്പിച്ചു.

“വേനൽ നിലാവ് -2025” എന്ന പേരിൽ കുവൈത്തിലെ വയനാട് ജില്ലാ അസോസിയേഷൻ അംഗങ്ങൾക്കായി പിക്നിക് സംഘടിപ്പിച്ചു. ഏപ്രിൽ 24 – 25 വ്യാഴം വെള്ളി ദിവസങ്ങളിൽ കബ്‌ദിൽ ശാലയിൽ 130 ഓളം ആളുകൾ പങ്കെടുത്ത പിക്‌നിക്കിൽ കുട്ടികൾ മുതൽ പ്രായമായവർക്കുവരെ മറക്കാൻ കഴിയാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ഒരു രാവും പകലും നീളുന്ന ആഘോഷങ്ങൾ നടത്തി. പുതുമയാർന്നതും വ്യത്യസ്തതയാർന്നതുമായ ഗെയിമുകൾ എല്ലാ പ്രായത്തിലുള്ളവരെയും സന്തോഷഭരിതരാക്കി. കൂടാതെ മറ്റു നിരവധി പ്രോഗ്രാമുകൾ. പിക്‌നിക്കിൽ പങ്കെടുത്ത എല്ലാവരും ആടിയും പാടിയും ഉള്ളിലൊതുക്കിയ ജോലി ഭാരങ്ങളും, മറ്റ്‌ മാനസിക പിരിമുറുക്കങ്ങൾക്കും നല്ലൊരു അയവ് വരുത്തി കിട്ടിയ അവസരം വിനിയോഗിച്ചു.

പ്രസിഡണ്ട് ജിനേഷ് ജോസ് നേതൃത്വം നൽകിയ പിക്‌നിക് കൺവീനർ ഷിനോജ് ഫിലിപ്പ് ഉൽഘാടനം ചെയ്തു . ജോയിന്റ് സെക്രട്ടറി എബി ജോയി സ്വാഗതവും ട്രഷറർ ആവേത്താൻ ഷൈൻബാബു നന്ദിയും അറിയിച്ചു. പ്രോഗ്രാം കൺവീനർമാരായ ലിബിൻ വി സൈമൺ , ജിഷ മധു , മഞ്ജുഷ സിബി , സനീഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധയിനം ഗെയിംസുകളും പ്രോഗ്രാമുകളും നടത്തി . പി എം നായർ , പി ജി ബിനു ആശംസകൾ അറിയിച്ചു സംസാരിച്ചു.

അജേഷ് സെബാസ്റ്റ്യൻ, ഗിരീഷ് എ വളപ്പിൽ, ഷിബു സി മാത്യു , രാജേഷ് എം ആർ , ഷിജി കനകരാജ് ജോസഫ്, സിന്ധു മധു, സുകുമാരൻ കെ ജി, സിബി എള്ളിൽ, മൻസൂർ അലി അഹമ്മദ്, ശാരി രാജേഷ്, ജെസ്‌ന മൻസൂർ, അസൈനാർ , അനിൽകുമാർ കെ റ്റി എന്നിവർ പിക്‌നിക്കിന് നേതൃത്വം നൽകി.

അഡ്വൈസറി ബോർഡ് മെമ്പേഴ്സും മുൻ ഭാരവാഹികളും പിക്നിക്കിൽ സന്നിഹിതരായിരുന്നു. നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണങ്ങളും വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും പങ്കെടുത്ത ഓരോ അംഗങ്ങളെയും കൂടുതൽ ഉന്മേഷഭരിതരാക്കി.

error: Content is protected !!