ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ : ജോൺ ജേക്കബ് ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു.
മത്സരത്തിൽ ബിനു തോമസ്, ജിൻസി നിബു, ബിൻസി മാമൻ എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനവും, അജോയ് ജേക്കബ് ജോർജ്, സാജു സ്റ്റീഫൻ , ജെൻസി റിഞ്ജു എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ജസ്റ്റിൻ തോമസ്, റ്റിലി മിനു , ഡോ: ബാൻസി ബിജോ എന്നിവർ പ്രതിനിധീകരിച്ച ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിൾ ക്വിസ് കോർഡിനേറ്റർ മിനു വർഗീസ് , യുവജന പ്രസ്ഥാനം സെക്രട്ടറി ബിജോ ഡാനിയൽ, ജോയിൻറ് സെക്രട്ടറി അനി ബിനു, ട്രഷറർ ശ്രീ ഫെലിക്സ് മാമച്ചൻ , അനൂപ് ഡാനിയൽ, പിങ്കി സാറാ എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവഹിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.