ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈത്ത് വാർഷിക പൊതുയോഗം അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ജിജി ചാലുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിനു കണ്ണാടിക്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ അനീഷ് ചെറുകര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ജിനു കൊന്നക്കലിന് റാന്നി കോളജ് അലൂമിനിയുമായി ചേർന്ന് യോഗത്തിൽ യാത്രയയപ്പ് നൽകി. കൂട്ടായ്മയുടെ മെമന്റോയും കൈമാറി. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: അനിൽ ചാക്കോ തോമ്പുമണ്ണിൽ (പ്രസി), ജോൺ സേവ്യർ, അനീഷ് ചെറുകര (വൈ.പ്രസി), പ്രദീപ് മണിമലേത് (ജന.സെക്ര), ഷിജോ തോമസ് (ജോ.സെക്ര), സിമി പ്രദീപ് (വനിത സെക്ര), റിന്റോ എബ്രഹാം (ട്രഷ), ഫിലിപ്പ് വർഗീസ് (ജോ.ട്രഷ), ജോർജ് വർഗീസ് (ജന.കൺ), റിനു കണ്ണാടിക്കൽ (ജോ.കൺ), ടോണി പോത്തൻ, ഷിബു സാമുവേൽ (ഓഡിറ്റേഴ്സ്), അഡ്വ. പ്രമോദ് നാരായൺ എം.ൽ.എ, ജിജി ചാലുപറമ്പിൽ (രക്ഷാധികാരികൾ).
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.