October 4, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് – പൽപക് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.

2026 ഒക്ടോബർ 2, വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12 വരെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ഓൺലൈൻ പരിപാടിയിൽ അബ്ബാസിയ ഏരിയ ബാലസമിതി പ്രസിഡന്റ് മാസ്റ്റർ അഖിലേഷ് മധു സ്വാഗതം ആശംസിച്ചു.
​പൽപക് ബാലസമിതി പ്രസിഡന്റ് കുമാരി ദിയ പ്രസാദ് അധ്യക്ഷത വഹിച്ച യോഗം പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ബാലസമിതി ജനറൽ കൺവീനർ ശ്രീമതി. ശ്രുതി ഹരീഷ്, സാൽമിയ ഏരിയ ബാലസമിതി പ്രസിഡന്റ് കുമാരി സ്നേഹ സതീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

​ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്ര (‘Stroll through Gandhiji’s Life’) എന്ന പരിപാടിയും, തുടർന്ന് കുട്ടികൾക്കായുള്ള രസകരമായ ഓൺലൈൻ ക്വിസ് മത്സരവും ചടങ്ങിന് മാറ്റുകൂട്ടി.

കൂടാതെ പൽപക് ബാലസമിതി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

ഫർവാനിയ ഏരിയ ബാലസമിതി പ്രസിഡന്റ് മാസ്റ്റർ അദ്വൈത് രാജേഷ് ഏവർക്കും നന്ദി രേഖപ്പെടുത്തി.

error: Content is protected !!