ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കലാമത്സര മേളയായ നാലാമത് പ്രോജ്ജ്വല മത്സരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. അബ്ബാസിയ യൂണൈറ്റഡ് ഇന്റർനാഷൽ ഇന്ത്യൻ സ്കൂളിൽ മെയ് 10)o തീയതി വെള്ളിയാഴ്ച രാവിലെ 8:00 മുതൽ രാത്രി 8:00 മണിവരെ നടക്കും. വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ 17 ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകളയാണ് മത്സരങ്ങൾ
ക്രമീകരിച്ചിരിക്കുന്നത്.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം കുവൈറ്റ് മെത്രാനും , അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യ അദ്ധ്യക്ഷനുമായ അഭിവന്ദ്യ മോൺസിഞ്ഞോർ ആൽദോ ബരാർദി കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ – കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. കെ . എം . ആർ. എം ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ , ട്രഷറർ റാണ വർഗീസ് , സെൻട്രൽ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.