കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്റെ (KMCA) നേതൃത്വത്തിൽ കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ഷേഡിംഗ് എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. അബ്ബാസിയ ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി സംഘടനയുടെ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് ജോണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംഘടനയുടെ സെക്രട്ടറി ശ്രീമതി ഷാന്റി സണ്ണി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ ശ്രീ. റോജി ലൂയിസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ. ഫിറോസ് മാത്യു, ശ്രീമതി മേരി കവിത, ശ്രീ. മാർട്ടിൻ മാത്യു, ജോഹൻ ജിബു എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ വിഭാഗങ്ങളിലായി കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്ത പരിപാടി അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി മാറി.
സംഘടനയുടെ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. സോജൻ പോൾ കപൂച്ചിൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.





More Stories
കുവൈറ്റ് മാഹ്ബൂലയിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം : ആറ് ഏഷ്യൻ പ്രവാസികൾ പിടിയിൽ ; നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി
ഒക്ടോബർ 1 മുതൽ കുവൈറ്റിൽ നിന്ന് ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന വാർത്തകൾ വ്യാജം ; കുവൈറ്റ് വ്യോമയാന ഡയറക്ടറേറ്റ്
കുവൈറ്റ് റോഡ് 50 [ റിയാദ് റോഡ് ] ൽ തേർഡ് റിങ് റോഡ് മുതൽ ഫോര്ത് റിങ് റോഡ് വരെ വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം