May 12, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ ലേഡീസ് ത്രോബോൾ ടൂർണമെന്റ്: കേരള ടസ്കേഴ്സിന് വിജയം

കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ ലേഡീസ് ത്രോബോൾ ലീഗ് (KTL) 2025, സംഘടിപ്പിച്ചു. ഫഹാഹീൽ സ്പോർട്സ് ക്ലബ്ബിൽ വച്ച് മെയ് 2, 2025 ന് സംഘടിപ്പിച്ച ടൂർണമെന്റ്, ശക്തമായ മത്സരങ്ങൾ കൊണ്ടും, വനിതകളുടെ ആവേശകരമായ പങ്കാളിത്തവും കൊണ്ട് വേറിട്ട അനുഭവമായി. നാലു ശക്തമായ ടീമുകൾ കേരള ടസ്കേഴ്സ്, യെല്ലിമിനേറ്റേഴ്സ്, ബീറ്റ ഹൗസ്, വേണാട് വാരിയേഴ്സ് ആദ്യാന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടി.

ഫൈനലിൽ, ശക്തമായ ചെറുത്തുനിൽപ്പ് നൽകിയ യെല്ലിമിനേറ്റേഴ്സ് ടീമിനെ കീഴടക്കി കേരള ടസ്കേഴ്സ് വിജയകിരീടം സ്വന്തമാക്കി. ബീറ്റ ഹൗസും യെല്ലിമിനേറ്റേഴ്സും തമ്മിലുള്ള സെമിഫൈനൽ മത്സരം ഫൈനലിന് മുൻപുള്ള ഫൈനൽ ആയി മാറി.

ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രസിഡന്റ് എബി സാമുവൽ നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ. സ്റ്റീഫൻ പൊടിക്കുഞ്ഞ് സ്വാഗതം ആശംസിച്ചു.

ടൂർണമെന്റിലെ മികച്ച പ്ലെയർ : ജാൻസി (കേരള ടസ്കേഴ്സ്)
മികച്ച സർവർ: റഹീന കമാൽ (വേണാട് വാരിയേഴ്സ്)
പ്രോമിസിങ് പ്ലേയർ : സെറിൻ (കേരള ടസ്കേഴ്സ്)

കായിക വിഭാഗം സെക്രട്ടറി ശ്രീ. സിബു തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി. ആതിര അജയ്, ഗെയിം കമ്മീഷണർ ശ്രീമതി. ലിന്ത, ഫസ്റ്റ് ലേഡി ഓക്ഷനീയർ ശ്രീമതി. സ്വപ്ന, റഫറി ടീം, വളണ്ടിയർമാർ, KEA എക്സിക്യൂട്ടീവ് കമ്മിറ്റി 2024-25 എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

error: Content is protected !!