ഏപ്രിൽ 10 & 11 തീയതികളിൽ സുലൈബിയ മുബാറക്കിയ വില്ലയിൽ വച്ച് സമ്മർ ഫെസ്റ്റ് 2025 നടത്തപ്പെട്ടു
കുടയുടെ ജന.കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇവന്റ് കൺവീനർ ശ്രീ തങ്കച്ചൻ ജോസഫ് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കുട കൺവീനർ ശ്രീ, സക്കീർ പുതുനഗരം വിശിഷ്ട വ്യക്തികൾക്കും നിറഞ്ഞ സദസ്സിനും സ്വാഗതം ആശംസിച്ചു.
കുട്ടികളുടെ ചിത്രരച്ചന മത്സരവും, മുതിർന്നവരുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കുവൈറ്റിലെ പ്രശസ്തമായ എലാൻസ ഇവെന്റ്സ് ടീമിന്റെ ഗാനമേളയും പ്രോഗ്രാമിന് വളരെ മികവ് ഏകി
ഇൻഡ്യൻ നാഷ്ണൽ അണ്ടർ 20 കാൽപന്ത് ടീമിലേക്ക് യോഗ്യത നേടിയ ശ്രീ അമൻ നമ്പ്യാർ നെയും നല്ല അവതാരകന് ജോളി ജോർജ് ഏറണകുളത്തയും ഉപഹാരം നല്കി ആദരിച്ചു.
മറ്റ് കൺവീനർമാരായ എം എ നിസാം, ജിയാഷ് അബ്ദുൾ കരീം, രാജേഷ് പരിയാരത്ത്, ജിത്തു തോമസ്, മുഹമ്മദ് കുഞ്ഞി കുടയുടെ അംഗത്വമുള്ള 16 ജില്ലാ സംഘടനകളുടെ പ്രസിഡൻ്റുമാർ , സെക്രട്ടറിമാർ .. എന്നിവരുടെ നേതൃത്ത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളടക്കം 150 ൽ പരം അംഗങ്ങൾ പങ്കെടുത്തു.
സംഘടനാങ്ങൾ തമ്മിൽ പരിചയപ്പെടുന്നതിനും ,ബന്ധങ്ങൾ ഉട്ടിഉറപ്പിക്കുന്നതിനും,
ഈ പ്രവാസ ജീവിതത്തിന്റെ മാനസിക പിരിമുറക്കത്തിൽ നിന്നും,
ചുട്ടുപൊള്ളുന്ന ചൂടിലും മണലാരണ്യത്തിൽ പെയ്തിറങ്ങിയ മഴ പോലെയായിരുന്നു ഈ പിക്നിക് എന്ന് പങ്കെടുത്തവർ അഭിപ്രായപെട്ടു .
വെള്ളിയാഴ്ച ഏകദേശം ഉച്ച ഭഷണഞ്ഞോടു കൂടി കൺവീനർ ശ്രീ, ജിനേഷ് ജോസിന്റെ നന്ദി പ്രകാശനത്തോട് പ്രോഗ്രാം അവസാനിപ്പിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ