ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി (കെ ബി ടി) വെൽഫെയർ അസോസിയേഷൻറെ ഏഴാമത് വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അറ്റ്ലസ് ഗ്യാരേജ് കേരളത്സവം 2023 സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ സബാഹിയ ടെന്റിൽ വെച്ച് നടത്തുന്നു . ഈ പരിപാടിയുടെ നോട്ടീസ് പ്രകാശനവും കൂപ്പൺ വിതരണം കെ ബി ടി യുടെ അംഗം സീതോജിന്റെ വസതിയിൽ വച്ച് പ്രോഗ്രാം കൺവീനർ നവാസ് സൈനുവിന്റെ കൈയിൽനിന്നും കെ ബി ടിയുടെ പ്രസിഡൻറ് ഇക്ബാൽ വെട്ടുപാറ നോട്ടീസ് ഏറ്റുവാങ്ങിയാണ് പ്രകാശനം നിർവഹിച്ചത്.
ആദ്യ കൂപ്പൺ വിതരണം കെ ബി ടി യുടെ ട്രഷറർ ലതീഷിന്റെ കയ്യിൽ നിന്നും കെ ബി ടിയുടെജനറൽ സെക്രട്ടറി തോമസ് അങ്കമാലിക്ക് നൽകി നിർവഹിച്ചു. കെ ബി ടിയുടെ വൈസ് പ്രസിഡൻറ് റെനി വർഗീസ് നേതൃത്വം വഹിച്ചു പ്രോഗ്രാം ജോയിൻ കൺവീനർമാരായ ഷാഫി സാൽമിയ അരുൺ രാമചന്ദ്രൻ (ഉണ്ണി ) റഹീം മജീദ് ഫിറോഷ് സെക്രട്ടറി , ദിലീപ് ,സിദ്ദീഖ് , പാനൽ കൺവീനർമാരായ ഷംസു, സതീശൻ, ജോബി ജോസ്, നജീബ് യൂനിസ്, ഷിജിൻ, ഷൈജൻ, അർഷാദ്, ഇർഷാദ് ചാലിയം,ശ്രീജിത്ത് കമ്മറ്റിയംഗം അഫ്സൽ അഷറഫ് എന്നിവർ
സന്നിഹിതരായിരുന്നു.
സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ആണ് പരിപാടി ആരംഭിക്കുക സാംസ്കാരിക സമ്മേളനത്തോട് തുടക്കം കുറിക്കുന്ന പരിപാടി സിനിമ സീരിയൽ കോമഡി താരം സുധീർ പറവൂർ (കേശു മാമൻ അമൃത ടിവി ) മുഖ്യാതിഥിയായി എത്തുന്നു കോൽക്കളി ,തിരുവാതിര, ജടായു ബിറ്റ്സ്ന്റെ നാടൻ പാട്ട് മഹാത്മാഗാന്ധി മെറിറ്റ് അവാർഡ് റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഹൽവാസ് ഇവൻറ്സ് അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്ര ഗാനമേള തുടങ്ങിയ നിരവധി പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.