കുവൈത്തിൽ കെ.ജെ.പി.എസ്. വനിതാ വേദിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
“സാന്ത്വന സ്പർശം മെട്രോയിലൂടെ ” ഗൈനക്കോളജിക്ക് മുൻതൂക്കം നൽകി സംഘടിപ്പിച്ച ക്യാമ്പ് സ്ത്രീകൾക്ക് ആശ്വാസമായി
കുവൈത്ത് : വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനും, സ്ത്രീകളിൽ ആരോഗ്യജാഗ്രതയും അവബോധവും വളർത്തുന്നതിനും ഉദ്ദേശിച്ച് കൊല്ലം ജില്ലാ പ്രവാസി സമാജം (KJPS) വനിതാ വേദി “സാന്ത്വന സ്പർശം മെട്രോയിലൂടെ” എന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപ്രിയമായി. അബ്ബാസിയയിലെ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ “സാന്ത്വന സ്പർശം മെട്രോയിലൂടെ” എന്ന മുദ്രാവാക്യത്തിൽ നടന്ന ഈ ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് നടപ്പിലാക്കിയത്.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി പ്രവാസി വനിതകൾ പങ്കെടുത്ത് ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങളും സ്വീകരിച്ചു. ഗൈനക്കോളജിയ്ക്കൊപ്പം ജനറൽ മെഡിസിൻ, ബ്ലഡ് പ്രഷർ, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കെ.ജെ.പി.എസ്. വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി രഞ്ജന ബിനിൽ നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ ശ്രീമതി ഷംന അൽ അമീൻ സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീമതി ഗിരിജ അജയൻ നന്ദിയും, സെക്രട്ടറി മിനി ഗീവർഗീസ് ആശംസ അറിയിക്കുകയും വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനി, രഹന നൈസാം, അനിശ്രീ, മഞ്ജു ഷാജി,തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി.
സാമൂഹിക പ്രതിബദ്ധതയോടെയും, പൊതുജനാരോഗ്യത്തെ മുൻനിർത്തിയുമുള്ള ഇത്തരം ഇടപെടലുകൾ പ്രവാസ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കുവൈറ്റിൽ കെ.ജെ.പി.എസ്. വനിതാ വേദിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല