ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പുണ്യങ്ങൾ പെയ്തിറങ്ങുന്ന വ്രതശുദ്ധിയുടെ റമസാൻ മാസത്തിൽ ഒരുമയുടെയും ഐക്യത്തിന്റെയും ഫ്‌ലൈറ്റെർസ് ഫുട്ബോൾ ക്ലബ് ഇഫ്താർ 2024 ദ്വൈഹി പാലസ് ഫർവാനിയയിൽ സംഘടിപ്പിച്ചു . യുവ വാഗ്മി ഹാഫിസ് മുഹമ്മദ് ശുഐബ് യമാനി സമൂഹത്തിൽ യുവാക്കൾ നടത്തുന്ന ഇടപെടലുകൾ ജീവിതത്തിൽ കൊണ്ട് വരുന്ന സന്തോഷങ്ങളെ കുറിച്ച് തൻ്റെ റമദാൻ സന്ദേശത്തിൽ പറഞ്ഞു .
ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ് അധ്യക്ഷത വഹിച്ച ഇഫ്താറിൽ ദ്വൈഹി പാലാസ് പ്രതിനിധി ജനാബ് റാഷിദ് , മെഡക്സ് മെഡിക്കൽ കെയർ പ്രതിനിധി അജയ് കുമാർ , കേഫാക് പി ആർ ഓ കമറുദ്ദിൻ , ടീം ഫിസിയോ മധു , പ്രസിഡന്റ് സലിം വകീൽ , ഹനീഫ , അലൻ ഷാജി , അസീസ് കാലാനഗർ , അനിൽ ചീമേനി, ശരീഫ് പൂച്ചക്കാട് എന്നിവർ സംസാരിച്ചു .
കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രതിനിധികൾ , ക്ലബ് അംഗങ്ങൾ , കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റു കൂട്ടി.ക്ലബ് ട്രഷറർ ഷാകിബ് ഇഫ്താറിൽ പങ്കെടുത്തവർക് നന്ദി രേഖപ്പെടുത്തി .





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.