ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി.അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂരോണം 2022 സംഘടിപ്പിച്ചു.
കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ സാസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.അടൂർ എൻ.ആർ.ഐ ഫോറം- കുവൈറ്റ് ചാപ്റ്റർ പ്രഥമ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും,നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ശ്രീ.റോഷി അഗസ്റ്റിൻ സമ്മാനിച്ചു.
കുവൈത്തിലെ സാംസ്കാരിക സാമൂഹിക പ്രവർത്തകനായ അക്ബർ കുളത്തുപ്പുഴയേയും, SSLC +2 ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെയും യോഗത്തിൽ ആദരിച്ചു.
പ്രസിഡന്റ് ജിജു മോളേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി ചെയർമാൻ അനു.പി.രാജൻ,വൈസ് പ്രസിഡന്റ് കെ.സി ബിജു എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ ബിജോ.പി.ബാബു സ്വാഗതവും ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം നന്ദിയും രേഖപ്പെടുത്തി.
പതാക ഉയർത്തലോട് കൂടീ ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ,നാടൻ കലാരൂപങ്ങൾ,അത്തപൂക്കളം,തിരുവാതിര,ചെണ്ടമേളം, വില്ലടിച്ചാൻ പാട്ട്, വഞ്ചിപാട്ട്, സിനിമാറ്റിക്ക് ഡാൻസ് പ്രശസ്ത
ഗായകരായ ഇഷാൻ ദേവ്, റൂത്ത് റ്റോബി,അംബിക രാജേഷ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി.വിഭവ സമൃർദമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.