കുവൈറ്റ് സിറ്റി : ഏഷ്യനെറ്റ് ന്യൂസ് ഗൾഫ് ബ്യൂറോ ചീഫ്, പ്രിയ സുഹൃത്ത് അരുൺ രാഘവന്റെ പിതാവ് ,മുതിർന്ന സിപിഐ (എം) നേതാവും, ഉദുമ മുൻ എം എൽ എ യുമായിരുന്ന പി. രാഘവൻ അന്തരിച്ചു.രണ്ടു വർഷത്തിലേറെയായി അസുഖബാധിതനായി കിടപ്പിലായിരുന്നു .
അവിഭക്തകണ്ണൂർ ജില്ലയിലും കാസർഗ്ഗോഡ് ജില്ലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും തോഴിലാളി വർഗ്ഗ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നിർണ്ണായകമായ നേതൃത്വം നൽകിയ മുൻ നിര നേതാക്കളിൽ ഒരാളാണ് സ. പി. രാഘവൻ.


കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സഹകാരിയെയാണ് നഷ്ടമായിരിക്കുന്നത്. കാസർഗോഡ് ഇ കെ നായനാർ ആശുപത്രിയും, മുന്നാട് പീപ്പിൾസ് കോളേജും ഉൾപ്പെടെ കാസർഗോഡിന്റെ അഭിമാനമായ ഇരുപത്തിയഞ്ചിലധികം സഹകരണ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. 37വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. എൽഡിഎഫ് ജില്ലാ കൺവീനറായും സിഐടിയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.ധന്യമായ ആ ജീവിത സ്മരണക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
More Stories
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി