Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ആവശ്യമുന്നയിച്ച് അംബാസഡർ സിബി ജോർജ്. ഇന്ന് രാവിലെ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ മുത്തയ്‌രിയുമായി
നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ നഴ്സ്മാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കാനുള്ള ആവശ്യമുന്നയിച്ചത്.
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.കൂടാതെ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
നേരത്തെ ഓഗസ്റ്റ് പത്താം തീയതി ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി
ഡോ. മുസ്തഫ രിദയുമായി നടത്തിയ കൂടിക്കാഴ്ചയിലും ആരോഗ്യ പ്രവർത്തകരുടെ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം അംബാസഡർ സിബി ജോർജ് ഉന്നയിച്ചിരുന്നു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു