ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് കുവൈറ്റ് മന്ത്രിസഭയിൽ സൗദ് അൽ സബാഹ് നയതന്ത്ര ഗവേഷണ സ്ഥാപനത്തിൻ്റെ ചുമതലയുള്ള മന്ത്രി നാസർ അൽ സബീഹിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും നയതന്ത്ര വിദ്യാഭ്യാസത്തിനുള്ള വിഷയങ്ങളും
കൂടിക്കാഴ്ചയിൽ ചർച്ചയായി.

More Stories
കുവൈറ്റിൽ നിന്ന് ദൃശ്യമായ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് ഭീഷണിയില്ലെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ്
നിയമലംഘനം കണ്ടെത്തിയ ഫർവാനിയയിലെ ഏഴോളം പ്രവാസി ബാച്ചിലർ അപ്പാർട്ടുമെന്റുകളിൽ വൈദ്യുതി വിച്ഛേദിച്ചു.
തിരുവല്ല കുന്നന്താനം സ്വദേശി കുവൈറ്റിൽ നിര്യാതനായി