May 2, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ സിബി ജോർജ് വാർത്താവിനിമയ മന്ത്രാലയം അണ്ടർസെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

Times of Kuwait-Cnxn.tv

കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് വാർത്താവിനിമയ മന്ത്രാലയം അണ്ടർസെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.  ഇന്ന് രാവിലെയാണ് എൻജിനീയർ ഖോലൗദ് ഗതിർ അൽ ഷോഹാബിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.

കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ  വിഷയങ്ങളും ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷങ്ങളും  കൂടിക്കാഴ്ചയിൽ ചർച്ചയായി.