Times of Kuwait
കുവൈറ്റ് സിറ്റി : അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി വിജയം.
ഇത്തവണ 30 കോടിയുടെ ഭാഗ്യസമ്മാനം ലഭിച്ചത് കുവൈറ്റ് മലയാളി നോബിൻ മാത്യുവിന്.
അല്പം മുമ്പ് നടന്ന നറുക്കെടുപ്പിലാണ് കുവൈറ്റ് മലയാളിക്ക് ‘ശുക്രദശ’ തെളിഞ്ഞത്.
ഒക്ടോബർ 17 -ഴാം തീയതി നോബിൻ മാത്യു എടുത്ത 254806 നമ്പർ ടിക്കറ്റിനാണ് ഒന്നര കോടി ദിർഹം ( ഏകദേശം 30 കോടി ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ഇതിൽനിന്നുതന്നെ സംഘാടകർ വിജയെ ഫോണിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിച്ചു. ” സമ്മാനം ലഭിച്ച ഞെട്ടലിലാണ് താനെന്നും എന്താണ് പ്രതികരിക്കേണ്ടത് എന്ന് അറിയില്ലെന്നും ” നോബിൻ മാത്യു മറുപടി നൽകി. സ്പെയർപാർട്സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് 38 വയസുകാരനായ നോബിൻ മാത്യു
ഒന്നാം സമ്മാനം ഉൾപ്പെടെ ആദ്യ നാല് സമ്മാനങ്ങളും മലയാളികൾക്കാണ് എന്നാണ് സമ്മാനപ്പട്ടിക നൽകുന്ന സൂചന.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ