സർട്ടിഫിക്കറ്റ് ഓഫ് നോ ഫിനാൻഷ്യൽ റെസ്ട്രിക്ഷൻസ് എന്ന പുതിയ സേവനം ഇനി മുതൽ സഹൽ ആപ്പിൽ ലഭ്യമായിരിക്കുമെന്ന് നീതിന്യായ എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി പറഞ്ഞു.
ഇത് സഹൽ അപ്ലിക്കേഷനിലുടെ മാത്രമാണ് ലഭ്യമാവുക. ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോമാണ് സഹൽ ആപ്പ്.
ഫീസ് അടച്ചതിന് ശേഷം, ഇഷ്യൂ ചെയ്യുന്ന തിയതി വരെ എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡിപ്പാർട്‌മെന്റിൽ സാമ്പത്തിക നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് നേടാൻ ഈ സേവനത്തിലൂടെ സാധിക്കും. സഹൽ ആപ്പിലൂടെ നീതിന്യായ മന്ത്രാലയം അതിന്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും സഹൽ ആപ്ലിക്കേഷനിലുടെ പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഡോ.അൽ വാസ്മി അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്