കുവൈത്തിൽ ഇനിയും ബയോമെട്രിക്‌സ് പൂർത്തിയാക്കാനുള്ളത് 11,41,000 പേർ ,1,71,000 കുവൈത്തികളും ഏകദേശം 970,000 പ്രവാസികളും വിരലടയാളം രേഖപ്പെടുത്തിയിട്ടില്ല എന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു . 2023 മെയിൽ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചത് മുതൽ ഏകദേശം 805,000 പൗരന്മാർ ബയോമെട്രിക്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. 18,64,000 പ്രവാസികളും വിവരങ്ങൾ നൽകി.
കുവൈത്ത് പൗരന്മാർക്ക് സെപ്തംബർ 30 ഉം പ്രവാസികൾക്ക് ഡിസംബർ 31 മാണ് വിവരം നൽകാനുള്ള അവസാന തിയ്യതി. അതേസമയം, ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത പൗരന്മാരുടെയും പ്രവാസികളുടെയും ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുകയാണ്. ജനങ്ങളുടെ യാത്രാ അവകാശം ഭരണഘടന ഉറപ്പുനൽകുന്നതിനാൽ, പബ്ലിക് പ്രോസിക്യൂഷന്റെയോ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെയോ നിർദ്ദേശപ്രകാരമോ അല്ലെങ്കിൽ മന്ത്രിതല തീരുമാനത്തിലൂടെയോ മാത്രമേ അത്തരം നിരോധനം ഏർപ്പെടുത്തുകയുള്ളൂ.
ആറ് ഗവർണറേറ്റുകളിൽ ബയോമെട്രിക് സെന്ററുകൾ തുറന്നാണ് ബയോമെട്രിക് സ്വീകരിക്കുന്നത്. സഹൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താണ് നടപടി.
പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് അധികൃതർ നിർബന്ധിത ബയോമെട്രിക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ആഭ്യന്തര മന്ത്രാലയം നീട്ടിയിരുന്നു. ഇതോടെ സെന്ററുകൾ ആഴ്ചയിലുടനീളം രാവിലെ 8:00 മണി മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും. ബയോമെട്രിക് വിരലടയാളം നൽകാത്തത് യാത്രാ അവകാശത്തെ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്