ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം 2021 ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
ഫെബ്രുവരിയോടെ കോവിഡ് രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന്റെ തോത് ഒരു പരിധിവരെ പിടിച്ചുനിർത്തിയെന്നും സമിതി വിലയിരുത്തി.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം കുറയുന്നു. കഴിഞ്ഞ ദിവസം പുതിയതായി 61,871 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലാകുകയും ചെയ്തു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വേഗത്തിലുള്ള കുതിപ്പ് രാജ്യത്തിന് ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 88.03 ശതമാനമായി.









More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി