കുവൈത്ത് സിറ്റി: തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഇടവകാംഗങ്ങൾ കുവൈത്തിൽ ക്രിസ്തുരാജത്വ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. കുവൈത്തിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിൽ നടന്ന തിരുനാൾ ദിവ്യബലിക്ക് ലാറ്റിൻ കമ്മ്യൂണിറ്റി സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസഫ് വലിയവീട്ടിൽ (ഓ.എഫ്.എം.ക്യാപ്) മുഖ്യകാർമികത്വം വഹിച്ചു.
തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുരാജന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും സംഘടിപ്പിച്ചിരുന്നു. ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവം പ്രദക്ഷിണത്തിൽ പങ്കുചേർന്നു. ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകളും പ്രദക്ഷിണവും ആഘോഷത്തിന് ആത്മീയ നിറവേകി.
കുവൈത്തിലെ പ്രവാസ ജീവിതത്തിനിടയിലും സ്വന്തം ഇടവകയുടെ വിശ്വാസ പാരമ്പര്യവും സഭാ കൂട്ടായ്മയും നിലനിർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിസ്തുരാജത്വ തിരുനാൾ ആഘോഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു.





More Stories
അബ്ബാസിയയിൽ തക്കാര ബേക്സ് ആൻഡ് കഫേയുടെ പുതിയ ശാഖ നവംബർ 26-ന് ഉദ്ഘാടനം ചെയ്യും
നാലാം ആനിവേഴ്സറി തിളക്കത്തിൽ മാർക്ക് ആൻഡ് സേവ്; 21 ദിവസത്തെ മെഗാ സെയിൽ നവംബർ 25 മുതൽ
കുവൈറ്റിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി ഒന്നിലധികം പേപ്പർ ലൈസൻസുകൾ പ്രദർശിപ്പിക്കുന്നതിന് പകരം ‘സ്മാർട്ട് ബാർകോഡ്’ സംവിധാനം നടപ്പാക്കുന്നു